---
title: "പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു"
english_title: "An 8th grade student hanged himself at home in Pariyarat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306329/An 8th grade student hanged himself at home in Pariyarat"
published_at: "2025-08-04T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689013c58ee95_IMG-20250804-WA0004.jpg"
keywords: []
---

# പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

> **Lead Summary:** പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ 12 വയസ്സുള്ള മകൻ അജുൽരാജാണ് മരിച്ചത്.

## Article Content

പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ 12 വയസ്സുള്ള മകൻ അജുൽരാജാണ് മരിച്ചത്.

ഉച്ചഭക്ഷണത്തിന് ശേഷം അമ്മയും ഇളയ മകളും ഉറങ്ങാൻ കിടന്നിരുന്നു. വൈകുന്നേരം 5:15 ന് ഉറക്കമുണർന്നപ്പോഴാണ് അജുൽരാജിനെ മരിച്ച നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അജുൽരാജ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306329/An 8th grade student hanged himself at home in Pariyarat)